Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ഐ.റ്റി.യൂ.സി കോട്ടയം ജില്ലാ സമ്മേളനം ഒക്‌ടോബര്‍ 13, 14 തീയതികളില്‍ വൈക്കത്ത്
03/10/2018

വൈക്കം: എ.ഐ.റ്റി.യൂ.സി കോട്ടയം ജില്ലാ സമ്മേളനം ഒക്‌ടോബര്‍ 13, 14 തീയതികളില്‍ വൈക്കത്ത് നടക്കും. 13ന് സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ് രത്‌നാകരന്‍ സ്വാഗതമാശംസിക്കും. അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. എ.ഐ.റ്റി.യൂ.സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, എ.ഐ.റ്റി.യൂ.സി സംസ്ഥാന സെക്രട്ടറി ടി.ജെ ആഞ്ചലോസ്, എ.ഐ.റ്റി.യൂ.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, സി.കെ ആശ എം.എല്‍.എ, കെ.പി രാജേന്ദ്രന്‍, പി.കെ കൃഷ്ണന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, ഇ.എന്‍ ദാസപ്പന്‍, ലീനമ്മ ഉദയകുമാര്‍, പി.പ്രദീപ്, എം.ഡി ബാബുരാജ്, കെ.ഡി. വിശ്വനാഥന്‍, ഒ.പി.എ സലാം തുടങ്ങിയവര്‍ സംസാരിക്കും.