Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാരിതോഷികം നല്‍കി അനുമോദിച്ചു.
08/02/2016
രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അനന്തു ദിലീപിനെ വൈക്കം ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ പാരിതോഷികം നല്‍കി അനുമോദിക്കുന്നു

രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അനന്തു ദിലീപിനെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പാരിതോഷികം നല്‍കി അനുമോദിച്ചു. അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്തു. സ്വാര്‍ത്ഥത നിറഞ്ഞ സമൂഹത്തില്‍ അനന്തു ദിലീപിന്റെ പ്രവൃത്തി ഏറെ മാതൃകാപരമാണെന്നും ബ്ലോക്ക് പഞ്ചായത്ത് വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി.സലിംകുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ റ്റി.കെ.രാജേന്ദ്രന്‍, ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.രാജു, സന്ധ്യാമോള്‍ സുനില്‍, വി.ഭാസ്‌ക്കരന്‍, മായാഷാജി, ഷിബു.കെ.എസ്, ലീനമ്മ ഉദയകുമാര്‍, കെ.എന്‍.നടേശന്‍, ഷീല ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.