Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുളിംചുവട്-ചേരുംചുവട് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം
03/10/2018

വൈക്കം: പുളിംചുവട്-ചേരുംചുവട് റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ (ട്രാക്ക്) യോഗം ആവശ്യപ്പെട്ടു. വൈക്കം-തലയോലപ്പറമ്പ് റോഡും, വൈക്കം -വെച്ചൂര്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഓടകള്‍ നിര്‍മ്മിച്ച് ബി.എം.ബി.സി നിലവാരത്തല്‍ ടാറിംഗ് ചെയ്യുന്നതിന് ഈ വഴിയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടായിട്ടുള്ളതാണ്. വൈക്കത്തഷ്ടമി ഉത്സവത്തിന് നവംബര്‍ 19ന് കൊടിയേറുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന വിധത്തിലുള്ള ഗതാഗത സംവിധാനം നടപ്പിലാക്കുന്നത് പുളിംചുവട്-ചേരിന്‍ചുവട് റോഡിലൂടെയാണ്. ചേര്‍ത്തല, ആലപ്പുഴ ഭാഗത്തേയ്ക്കുള്ള ഭാരവാഹനങ്ങളും മറ്റും ഈ വഴിയാണ് പോകുന്നത്. കൂടാതെ ആലപ്പുഴ, ചേര്‍ത്തല, കുമരകം ഭാഗത്തു നിന്നുള്ള സര്‍വീസ് ബസ്സുകളും ഈ വഴിയാകും തിരിച്ചു വിടുക. ആയതിനാല്‍ റോഡിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിന് പി.ശിവരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.അബു, പി.സോമന്‍പിള്ള, എ.ബാബു, കെ.ആര്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.