Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാമജപ സത്യാഗ്രഹം നടത്തി.
03/10/2018
താലൂക്ക് എന്‍. എസ്. എസ്. യൂണിയന്‍ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുണ്ടായകോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നടത്തിയ നാമജപ സത്യാഗ്രഹം യൂണിയന്‍ പ്രസിഡന്റ് ഡോ. സി. ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചുണ്ടായ കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ നാമജപ സത്യാഗ്രഹം നടത്തി. ഹിന്ദു ആചാര അനുഷ്ഠാനങ്ങളോടുള്ള നിഷേധവും അവഹേളനവും അതിലുള്ള ഉത്കഠ്ണയും അതൃപ്തിയും പ്രാര്‍ത്ഥനാ രൂപത്തില്‍ പ്രകടിപ്പിക്കുന്നതായിരുന്നു നാമജപ സത്യാഗ്രഹം. സകല ചരാചരങ്ങള്‍ക്കും സുഖവും ശാന്തിയും ഉണ്ടാകുന്നതിനും ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും സല്‍ബുദ്ധി തോന്നുന്നതിനുള്ള പ്രാര്‍ത്ഥനയായിരുന്നു നാമജപ സത്യാഗ്രഹത്തില്‍ പ്രകടമായത്. കെ.എന്‍.എന്‍. സ്മാരക എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥനാ യജ്ഞം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 97 കരയോഗങ്ങളും, ബാലസമാജം, വനിതാ സമാജം, ആദ്ധ്യാത്മിക പഠനകേന്ദ്രം, യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍, പ്രതിനിധി സഭാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നാമജപ സത്യാഗ്രഹത്തിനു ശേഷം വൈക്കം ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച്് ഭഗവാന് പ്രണാമം അര്‍പ്പിച്ചു.