Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
03/10/2018
നഗരസഭയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രണ സമിതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2019 - 20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രണ സമിതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വികസനത്തിന് അനിവാര്യമായ പദ്ധതികളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു. നഗരസഭയുടെ 17 വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സത്യാഗ്രഹ സ്മാരക ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാ ദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യാകൃഷ്ണന്‍, ബിജു വി കണ്ണേഴന്‍, ആര്‍.സന്തോഷ്, എസ്.ഹരിദാസന്‍ നായര്‍, സല്‍ബി ശിവദാസ്, ജി.ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.