Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നടത്തി
29/09/2018
വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌കൂളില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

വൈക്കം: കേന്ദ്രഗവണ്‍മെന്റ് ട്രാന്‍സ്‌ഫോം ഇന്ത്യ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടയാര്‍ ഇന്‍ഫന്റ് ജീസസ്സ് ഹൈസ്‌കൂളില്‍ നടപ്പിലാക്കിയ അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ.പോള്‍ ചിറ്റിനപ്പിള്ളി അനുഗ്രഹപ്രഭാഷണവും, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണവും നടത്തി. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഫാ. സിജോ കിരിയാന്തല്‍, എം.അനില്‍കുമാര്‍, സി.എന്‍ സന്തോഷ്, നിര്‍മ്മല മാര്‍ട്ടിന്‍, എ.ഇ.ഒ പ്രീതാരാമചന്ദ്രന്‍, ഡോ. സിറിയക് ജോസഫ് പാലയ്ക്കന്‍, ജോജി ജേക്കബ്, ജോസഫ്, ഡോ.സി.എം കുസുമന്‍, കെ.എം വിനോദ്, മേഴ്‌സി ഡേവിഡ്, കണ്‍വീനര്‍ ബീന തോമസ്, പോള്‍ അലക്‌സ്, സാബു മാളിയേക്കല്‍, റ്റി.എം ജോസഫ്, ജോസ് ജോസഫ്, ബിനു കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.