Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഡിറ്റോറിയ ഉദ്ഘാടനം നടത്തി
28/09/2018
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ഓഡിറ്റോറിയവും കലോല്‍സവവും നടനും സംവിധായകനുമായ നാദിര്‍ഷ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സഹപാഠിയെ സഹോദരനു തുല്യമായി കാണുവാനുള്ള മാനസിക അറിവ് പകര്‍ന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന് എക്കാലവും അഭിമാനിക്കാവുന്ന ഒന്നായി മാറിയിട്ടുണ്ടെന്നും, ഇത് മറ്റ് സ്‌കൂളുകളും മാതൃകയാക്കണമെന്നും നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഓഡിറ്റോറിയവും സ്‌കൂള്‍ കലോല്‍സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഥമാധ്യാപിക പി.ആര്‍. ബിജി അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ കെ.വി. പ്രദീപ് കുമാര്‍, ഷാജി ടി.കുരുവിള, പ്രിയാ ഭാസ്‌കര്‍, സി.സുരേഷ് കുമാര്‍, എന്‍.ബാബുരാജ്, വൈ.ബിന്ദു, ടി.ശ്രീനി, എ.ജ്യോതി, വി.വി. കനകാംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.