Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
28/09/2018
ഉള്‍നാടന്‍ മല്‍സ്യകൃഷിയുടെ വികസനത്തിനായി വേമ്പനാട്ടുകായലില്‍ അഞ്ച് ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളുടെ നിക്ഷേപം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മല്‍സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വേമ്പനാട്ടുകായലില്‍ അഞ്ച് ലക്ഷം കാരചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ വൈക്കം ബോട്ട് ജെട്ടി കടവില്‍ നടത്തിയ നിക്ഷേപം സി.കെ.ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, എസ്.ഇന്ദിരാദേവി, എസ്.ഹരിദാസന്‍ നായര്‍, ആര്‍.സന്തോഷ്, ബിജു കണ്ണേഴത്ത്, വിന്‍സി മാത്യു, വിജയമ്മ ബാബു, ദീപ്തി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബ്ലസി ജോഷി എന്നിവര്‍ പ്രസംഗിച്ചു.