Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.
28/09/2018
ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം രമണന്‍ പടന്നയില്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനാകരി വേണുഗോപാല ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം അക്കരപ്പാടം ഓംകാരേശ്വരം ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടുവന്നു. വൈകിട്ട് 7.30ന് രമണന്‍ പടന്നയില്‍ യജ്ഞത്തിന്റെ ദീപപ്രകാശനം നടത്തി. ലാലന്‍ തന്ത്രി ഗ്രന്ഥസമര്‍പ്പണം നടത്തി. യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാര്‍, ഷിബു പള്ളിപ്പുറം, അരവിന്ദ് തൈക്കാട്ടുശ്ശേരി, ഗുരുജി തിരുനെല്ലൂര്‍, രഞ്ജിത്ത്് പോറ്റി, ക്ഷേത്രം ശാന്തിമാരായ പി.വി. സോമന്‍, അശോകന്‍ എന്നിവര്‍ കാര്‍മികരായി. സപ്താഹത്തിന്റെ ഭാഗമായുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഒക്ടോബര്‍ 4ന് നടത്തും. ഉച്ചയ്ക്ക് 12.30ന് പ്രസാദം ഊട്ട് തുടര്‍ന്ന് അവഭൃഥ സ്‌നാന ഘോഷയാത്രയും നടക്കും. ക്ഷേത്രം പ്രസിഡന്റ് കെ.കെ. സന്തോഷ്, സെക്രട്ടറി വി.വി. ഷിബു, ഐഷ തുരുത്തേല്‍, ജോഷി ലക്ഷ്മണന്തറ, കെ.മാധവന്‍, മോഹനന്‍ നടുവില്‍ച്ചിറ, സലി കൊച്ചുതറ, സുരാജ് പത്തിച്ചിറ, മഹേശന്‍ ഭീമന്‍ചിറ, സത്യന്‍ മാടവനത്തറ എന്നിവര്‍ നേതൃത്വം നല്‍കി.