Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാപ്പകല്‍ സമരം ഒത്തുതീര്‍പ്പാക്കണം : കെ.പി.എം.എസ്
08/02/2016

കെ.എസ്.പി.എം.എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസക്കാലമായി വൈക്കം താലൂക്ക് ആഫീസ് പടിക്കല്‍ നടത്തി വരുന്ന രാപ്പകല്‍ സമരം ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പട്ടിക വിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് വ്യക്തമാണ്. മുന്‍പ് നടത്തിയ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാത്തതിന്റെ പേരിലാണ് ഇപ്പോള്‍ സമരം ആരംഭിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കളക്ടര്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കെ.പി.എം.എസ് പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.