പോര്‍ച്ചില്‍ കിടന്ന കാറിന് തീപിടിച്ച് ഭാഗികമായ നാശം.
27/09/2018
കടവില്‍ ഡി.സോമന്റെ പോര്‍ച്ചില്‍ മാരുതിവാന് തീപിടിച്ച് നശിച്ചനിലയില്‍.
വൈക്കം: പോര്‍ച്ചില്‍ കിടന്ന കാറിന് തീപിടിച്ച് ഭാഗികമായ നാശം. വൈക്കം പോളശ്ശേരി കടവില്‍ ഡി.സോമന്റെ മാരുതി വാന്‍ കാറിനാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. അഗ്നിജ്വാലകള്‍ ഉയര്‍ന്ന് വിലിയ ശബ്ദം കേട്ട് ഓടിയെത്തിയ സോമന് വെള്ളം ഒഴിച്ച് തീ അണച്ചതുകൊണ്ട് വീടിന്റെ ഭാഗത്തേക്ക് തീ പടര്‍ന്നില്ല. പോര്‍ച്ചിലുണ്ടായിരുന്ന മറ്റൊരു കാറും സ്കൂട്ടറും തീപിടിക്കാതെ കാത്തു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.