Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി ഉദ്ഘാടനം
27/09/2018
എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കയര്‍ബോര്‍ഡ് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കയര്‍ബോര്‍ഡ് നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി വൈക്കത്ത് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ കെ.ആനന്ദ് ബാബു, പ്രോജക്ട് ഓഫീസര്‍ സുധാവര്‍മ്മ, നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജിനി, നിര്‍മ്മലാ ഗോപി, മറവന്‍തുരത്ത് പഞ്ചായത്ത് മെമ്പര്‍മാരായ കെ.ബി.രമ, കെ.എസ്. വേണുഗോപാല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, ശ്യാംകുമാര്‍, സുനില്‍ കുമാര്‍, അനൂപ്, ശ്യാം ബാബു, സോബിഷ് എന്നിവര്‍ പ്രസംഗിച്ചു.