Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ നേതൃസംഗമവും സെമിനാറും
27/09/2018
ഇന്‍ഡ്യന്‍ സീനിയര്‍ ചേമ്പര്‍ ദേശീയ നേതൃസംഗമവും സെമിനാറും നാഷണല്‍ പ്രസിഡന്റ് ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യന്‍ സീനിയര്‍ ചേമ്പറിന്റെ ദേശീയ നേതൃസംഗമവും സെമിനാറും ആലപ്പുഴ റമദ ഹോട്ടലില്‍ നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 220 പ്രതിനിധികള്‍ പങ്കെടുത്തു. നാഷണല്‍ പ്രസിഡന്റ് ശിവാനന്ദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറല്‍ വാസുദേവന്‍, വൈക്കം റീജിയണ്‍ പ്രസിഡന്റ് ഡി.നാരായണന്‍ നായര്‍, പ്രോഗ്രാം ഡയറക്ടര്‍ രാജന്‍ പൊതി എന്നിവര്‍ പ്രസംഗിച്ചു. ജെ.സി.ഐ. യുടെ മുന്‍ നാഷണല്‍ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ശ്രീജിത്ത് പണിക്കര്‍, ജയരാജ് എന്നിവര്‍ ക്ലാസ് നയിച്ചു. സെമിനാര്‍ വിജയകരമായി നടത്തിയ വൈക്കം റീജിയണ്‍ പ്രസിഡന്റ് ഡി.നാരായണന്‍ നായര്‍, രാജന്‍ പൊതി, അംബുജാക്ഷന്‍, സാബു വര്‍ഗ്ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.