Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തും
27/09/2018

വൈക്കം: വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിന് കരള്‍രോഗ മുക്തി എന്ന പേരില്‍ ഒരു ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭാരതീയ ചികിത്സാ വകുപ്പ് മുഖേന കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പരിപാടിയുടെ ആദ്യഘട്ട രോഗനിര്‍ണ്ണയ ക്യാമ്പില്‍ ഫാറ്റിലിവര്‍, മഞ്ഞപിത്ത- അനുബന്ധ കരള്‍ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് ഈ ചികിത്സാ പദ്ധതിയില്‍ ലബോറട്ടറി, സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള രോഗപരിശോധനകളും ചികിത്സയും സൗജന്യമായി ലഭിക്കുന്നതാണ്. ഒക്‌ടോബര്‍ 2ന് വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക് 04829-225377 എന്ന നമ്പരില്‍ ബന്ധപ്പെടുക.