Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എന്‍.ഡി.പി. യോഗത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്.
27/09/2018
എസ്.എന്‍.ഡി.പി. യോഗത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആശ്രമം സ്‌കൂള്‍ നല്‍കുന്ന സഹായം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാറും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറുന്നു.

വൈക്കം: എസ്.എന്‍.ഡി.പി. യോഗത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്. അധ്യാപകരും, മാനേജ്‌മെന്റും സമാഹരിച്ച തുക സഹപാഠിക്കൊരു സാന്ത്വനം പദ്ധതി നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി. ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, ചീഫ് കോര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌ക്കര്‍, ട്രഷറര്‍ എന്‍.ബാബുരാജ്്, പ്രഥമാധ്യാപിക പി.ആര്‍ ബിജി എന്നിവര്‍ പങ്കെടുത്തു.