Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശവുമായി റോട്ടറി ക്ലബിലെ കുടുംബാംഗങ്ങള്‍
25/09/2018
മൂത്തേടത്തുകാവ് മേഴ്‌സി ഹോമില്‍ അന്തേവാസികളും റോട്ടറി ക്ലബ് കുടുംബാംഗങ്ങളും ചേര്‍ന്നു നടത്തിയ സ്‌നേഹ കൂട്ടായ്മയില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്നു.

വൈക്കം: ജീവിത സായാഹ്‌നത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന അന്തേവാസികള്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശവുമായി റോട്ടറി ക്ലബിലെ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. മൂത്തേടത്തുകാവ് മേഴ്‌സി ഹോമിലെ വൃദ്ധസദനത്തിലാണ് വൈക്കം ടൗണ്‍ റോട്ടറി ക്ലബ് സ്‌നേഹസ്പര്‍ശം പരിപാടി സംഘടിപ്പിച്ചത്. വൃദ്ധസദനത്തിലെ 22 അന്തേവാസികളും റോട്ടറി ക്ലബിലെ കുടുംബാംങ്ങളും സ്‌നേഹം പങ്കുവച്ച് ഒരുദിവസം കഴിച്ചുകൂട്ടി. വിഭവസമൃദ്ധമായ സദ്യ വിളമ്പി വൃദ്ധമനസ്സുകളില്‍ സന്തോഷം നിറച്ച് കലാപരിപാചികളും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് പി.ജി പ്രസാദ്, സെക്രട്ടറി എന്‍.കെ സെബാസ്റ്റ്യന്‍ , ഡോ. ജഗന്‍ മോഹന്‍, സുരേഷ് കാട്ടുമന, പി.വി രാമനാഥ്, വൃദ്ധസദനത്തിലെ ഭാരവാഹികളായ സിസ്റ്റര്‍ നോയല്‍, സിസ്റ്റര്‍ റോസിലി. സിസ്റ്റര്‍ നിര്‍മല, സിസ്റ്റര്‍ അന്ന ക്ലെയര്‍, സിസ്റ്റര്‍ സാഫല്യ എന്നിവര്‍ പങ്കെടുത്തു.