Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ സമരചരിത്രവുമായി ആമയാടി തേവന്‍ അരങ്ങിലെത്തി
16/11/2015
മുദ്ര കള്‍ച്ചറല്‍ ആര്‍ട്ട്‌സ് സൊസൈററിയുടെ അഭിമുഖ്യത്തിലുള്ള മുദ്ര അമച്വര്‍ തീയറററിന്റെ 'ആമയാടി തേവന്‍' ഒരു ചരിത്രനാടകം ഇന്നലെ വൈകുന്നേരം ആറിന് കെ.ആര്‍ ഓഡിറേറാറിയത്തില്‍ അരങ്ങേറി. വൈക്കം സത്യഗ്രഹത്തിന്റെ നവതി ആഘോഷപരിപാടികളുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്്. കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം എബ്രഹാം ഉദ്ഘാടനം ചെയ്യ്തു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച അധഃസ്ഥിതനായ ആമയാടി തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഈ നാടകത്തില്‍. എം.കെ ഷിബു രചനയും, സി.കെ അജയന്‍ സംവിധാനവും ഡോ. എച്ച്.എസ്.പി മൊഴിമാററവും , എഡിററിംഗും നിര്‍വഹിച്ച ഈ നാടകത്തില്‍ ഇരുപത്തഞ്ചോളം കലാകാരന്‍ അണിനിരന്നു.