Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതി വനിതയെ വീടുകയറി ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: സി.പി.ഐ
25/09/2018

വൈക്കം: വേലി കെട്ടുന്നതുസംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പട്ടികജാതി വനിതയെ വീടുകയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ സി.പി.ഐ പ്രക്ഷോഭത്തിലേക്ക്. തലയാഴം മഞ്ചക്കരി വീട്ടില്‍ കുഞ്ഞുകുഞ്ഞിന്റെ മകള്‍ കുമാരിയെയാണ് അയല്‍വാസിയായ പോലീസുകാരന്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തത്. പരുക്കേറ്റ കുമാരി ഒരാഴ്ചക്കാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി പോലീസുകാരനായതുകൊണ്ട് പ്രതിക്ക് അനുകൂലമായ നിലപാടാണ് വൈക്കത്തെ പോലീസ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വൈക്കം ഡി.വൈ.എസ്.പിക്ക് വീണ്ടും പരാതി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ മര്‍ദ്ദനമേറ്റ കുമാരിയോടൊപ്പം നിന്നതിന്റെ പേരില്‍ സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം സെക്രട്ടറിയുമായ പി.ആര്‍ രജനിയെ മകനുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ രാത്രിയില്‍ പ്രതിയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ ബൈക്കിലെത്തി റോഡില്‍വെച്ച് ആക്രമിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനി ചികിത്സയില്‍ ആയിരുന്നു. ഈ കേസിലെയും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ പക്ഷാപാതപരമായ നടപടിയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.