Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാപ്പകല്‍ സമരം നടത്തി
25/09/2018
സംവരണ സംരക്ഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ്. നടത്തിയ രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള വേലന്‍ മഹാജന സഭ നടത്തിയ പ്രകടനം.

വൈക്കം: സുപ്രീം കോടതിയില്‍ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ എന്‍.എസ്.എസ് നല്‍കിയത് കള്ളക്കഥകളാണെന്ന് കെ.പി.എം.എസ് ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി ബാബു. സംവരണ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി വൈക്കം ബോട്ട്‌ജെട്ടിക്കുസമീപം നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ എന്‍.എസ്.എസ് തുനിഞ്ഞിറങ്ങിയാല്‍ ശക്തമായ പോരാട്ടങ്ങള്‍ നേരിടേണ്ടി വരും. നൂറ്റാണ്ടുകളായി ഹിന്ദു മതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അധഃസ്ഥിത വിഭാഗങ്ങളുടെ സംരക്ഷണത്തിനാണ് രാജ്യം ഭരണഘടനയിലൂടെ സംവരണം നല്‍കിവരുന്നത്. സംവരണ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ സുപ്രീം കോടതിയില്‍ കക്ഷിചേരുമെന്നും ടി.വി ബാബു കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവരാജന്‍, കെ.ബിന്ദു, കെ.എ തങ്കപ്പന്‍, വെളിക്കുളം മാധവന്‍, ശ്രീനിവാസ ബാബു, എം.എസ് ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് എം.ടി മോഹനന്‍, എസ്.രാജപ്പന്‍, കെ.എന്‍ മോഹനന്‍, ഡോ. സുരേന്ദ്രനാഥ്, ജനാര്‍ദ്ദനന്‍ പുലയന്‍, വത്സല നന്ദന്‍, അഡ്വ. രജിത അനില്‍കുമാര്‍, വി.സി തങ്കപ്പന്‍, രാജു, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.