Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് ടെര്‍മിനലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡിന്റെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് 'ട്രാക്ക്'
22/09/2018

വൈക്കം: വൈക്കം നഗരസഭ പ്ലാന്‍ഫണ്ടില്‍ നിന്നും ഇരുപതുലക്ഷം രൂപ മുടക്കി ദളവാക്കുളം ബസ് ടെര്‍മിനലില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡിന്റെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കണമെന്ന് താലൂക്ക് റസിഡന്റ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ (ട്രാക്ക്) ആവശ്യപ്പെട്ടു. 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുള്ളതും ഗവണ്‍മെന്റ് സ്ഥാപനമായ സില്‍ക്കുമായി ജോലിയുടെ കരാര്‍ ഒപ്പിട്ടിട്ടുള്ളതുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 3.5 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുള്ളതുമാണ്. ടൗണിലെ ഗതാഗത സംവിധാനം പരിഷ്‌ക്കരിച്ചതിന്റെ ഫലമായി കൂടുതല്‍ സര്‍വീസ് ബസുകള്‍ ദളാവക്കുളത്ത് എത്തിച്ചേരുന്നുണ്ട്. സ്റ്റേജ് കാരിയറുകളുടെ സര്‍വീസ് ഇവിടെ നിന്നും ആരംഭിക്കുന്നു. കൂടുതല്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന ദളവാക്കുളം ബസ് സ്റ്റാന്റില്‍ വെയിലും മഴയും ഏല്‍ക്കാതെ നില്‍ക്കുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണ് നഗരസഭ വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ നീക്കി വച്ചിട്ടുള്ളത്. അഡ്വാന്‍സ് ഫണ്ട് കൈമാറിയിട്ടും സില്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. വൈക്കത്തഷ്ടമി മഹോത്സവം നവംബര്‍ 19ന് കൊടികയറി ആരംഭിക്കുന്നതിന് മുമ്പായി വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം.അബു, എ.ബാബു, പി.സോമന്‍പിള്ള, കെ.ആര്‍ രാജന്‍ കൊല്ലേരില്‍ എന്നിവര്‍ പ്രസംഗിച്ചു.