Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടാര്‍ ചെയ്ത് നിര്‍മ്മിച്ച പൂന്തുരുത്ത് - വാക്കേത്തറ റോഡ് ഉദ്ഘാടനം ചെയ്തു
22/09/2018
തലയാഴം പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച പൂന്തുരുത്ത് - വാക്കേത്തറ റോഡ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ടാര്‍ ചെയ്ത് നിര്‍മ്മിച്ച ഒരു കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൂന്തുരുത്ത് - വാക്കേത്തറ റോഡ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഉള്‍നാടന്‍ മേഖലകളെ വൈക്കം - വെച്ചൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു. 40 വര്‍ഷം മുമ്പ് റോഡിനു രൂപരേഖ നല്‍കി മുന്‍നിര പ്രവര്‍ത്തനം നടത്തിയ പത്മനാഭന്‍ വാതപ്പള്ളി, വര്‍ക്കി കുണ്ടകശ്ശേരി, പ്രഭാകരന്‍ വടക്കേ നെടുങ്ങാട്, രാജന്‍ കളമ്പുകാട്ടുശ്ശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എസ്. മുരളീധരന്‍, സി.ടി. അപ്പുക്കുട്ടന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, പി.ആര്‍. ശശി, ശശിധരന്‍ നായര്‍, എന്‍.പി. മിനി എന്നിവര്‍ പ്രസംഗിച്ചു.