Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കടുതിയില്‍ ദുരിതം അനുഭവിച്ച നിര്‍ധന കുടുംബങ്ങള്‍ക്ക് വൈറ്റ് ഗേറ്റ് റെസിഡന്‍സിയുടെ കൈത്താങ്ങ്
22/09/2018
പ്രളയബാധിതര്‍ക്ക് വൈറ്റ് ഗേറ്റ് റെസിഡന്‍സി നല്‍കുന്ന കൈത്താങ്ങ് പദ്ധതി സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയക്കടുതിയില്‍ ദുരിതം അനുഭവിച്ച പഞ്ചായത്ത് - നഗരസഭ തലങ്ങളില്‍പ്പെട്ട നൂറ് നിര്‍ധന കുടുംബങ്ങള്‍ക്ക് വൈറ്റ് ഗേറ്റ് റെസിഡന്‍സിയുടെ കൈത്താങ്ങ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരും ജനപ്രതിനിധികളും തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് മൂന്നര ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കിയത്. വൈറ്റ് ഗേറ്റ് റസിഡന്‍സിയില്‍ ചടങ്ങിന് ചെയര്‍മാന്‍ ടി.എസ്. ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, അഡ്വ. വി.വി. സത്യന്‍, കെ.അജിത്, ഷേര്‍ളി ജയപ്രകാശ്, കെ.വി. ഉദയകുമാര്‍, ബിജു വി കണ്ണേഴന്‍ എന്നിവര്‍ പ്രസംഗിച്ചു.