Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നശേഷിക്കാര്‍ക്കുള്ള ഫാമിലി കിറ്റ് വിതരണ പരിപാടി നടത്തി
22/09/2018
സഹൃദയ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഫാമിലി കിറ്റ് വൈക്കം മേഖലാതല വിതരണം അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദുഖങ്ങളും പ്രയാസങ്ങളും അനുഭവപ്പെടുമ്പോള്‍ അവ പങ്കുവയ്ക്കുവാനും ആശ്വാസം പകരാനും ആരെങ്കിലുമുണ്ട് എന്നതു തന്നെ വേദനകളെ പരിമിതപ്പെടുത്തുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ നേതൃത്വം നല്‍കുന്ന കാരുണ്യപ്രവാഹം പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കുള്ള ഫാമിലി കിറ്റ് വിതരണ പരിപാടിയുടെ വൈക്കം മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കായി ചെയ്യുന്ന ചെറിയ സഹായങ്ങള്‍ പോലും ദൈവത്തിന്റെ മുമ്പില്‍ ഏറെ വിലമതിക്കപ്പെടും. പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് എല്ലാവരുടെയും സഹകരണത്തോടെ അതിരൂപത ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ഭിന്നശേഷിയുള്ളവര്‍ക്കായി സിസ്റ്റര്‍ സ്മിത മേരി ആംഗ്യഭാഷയില്‍ പരിഭാഷപ്പെടുത്തി. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തിന് വൈക്കം ഫൊറോനാ വികാരി ഫാ.ജോസഫ് തെക്കിനേന്‍ അദ്ധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, വൈസ് ചെയര്‍മാന്‍ ജോസ് ജോസഫ്, സിസ്റ്റര്‍ സ്മിത മേരി, കാരിത്താസ് ഇന്ത്യ പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ഓഫീസര്‍ ബബ്ലൂ സര്‍ക്കാര്‍, ഉത്തര മേഖലാ കോ-ഓര്‍ഡിനേറ്റര്‍ നൂതന്‍ കുമാര്‍ സൊഗോറിയ, സെലിന്‍ പോള്‍, അനൂപ് ആന്റണി, മരിയ ചാക്കോ, സി.ജെ പ്രവീണ്‍, ആരാധന എന്നിവര്‍ പ്രസംഗിച്ചു. വൈക്കം മേഖലയിെ നാനാ ജാതി മതസ്ഥരായ ഇരുന്നൂറിലധികം ഭിന്നശേഷിക്കാര്‍ക്ക് ഫാമിലി കിറ്റുകള്‍ വിതരണം ചെയ്തു.