Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
22/09/2018
'ദി പിള്ളൈ ഫൗണ്ടേഷന്‍' ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം റിട്ട.പ്രൊഫസര്‍ സി.ആര്‍ വിനോദ് നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കം മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 'ദി പിള്ളൈ ഫൗണ്ടേഷന്‍' ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പ് 2018-19 ലേക്ക് പുതുതായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. വടക്കേനടയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടന്ന വിതരണം റിട്ട. പ്രൊഫസര്‍ സി.ആര്‍ വിനോദ് നിര്‍വ്വഹിച്ചു. ഗവണ്‍മെന്റ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫസര്‍ പി.കെ കൃഷ്ണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തിമന, പി.കെ ഹരിദാസ് ഡി.ഇ.ഒ ഒറ്റപ്പാലം, ടി.പി.ബി പണിക്കര്‍, ടി.ആര്‍ അംബികാദേവി, സുനിമോള്‍, അമ്പിളി ഷാജി, ജി.പൊന്നപ്പന്‍, കാര്‍ത്തിക പി.കാലാക്കല്‍, എന്നിവര്‍ സംസാരിച്ചു