Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാന്തി യാത്ര നടത്തി.
21/09/2018
111 -ാം നമ്പര്‍ വൈക്കം ടൗണ്‍ എസ്.എന്‍.ഡി.പി. ശാഖ ആശ്രമം സ്‌കൂളില്‍ നടത്തിയ അനുസ്മരണ യോഗവും അന്നദാനവും യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണത്തിനോടനുബന്ധിച്ച് വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ പടിഞ്ഞാറെ നട ഗുരുമന്ദിരത്തിലേക്ക് ശാന്തി യാത്ര നടത്തി. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി നീങ്ങിയ ശാന്തിയാത്രയില്‍ പീതവസ്ത്രധാരികളായി നിരവധി ശ്രീനാരായണീയര്‍ പങ്കെടുത്തു. നഗരം ചുറ്റിയ ശേഷം ഗുരുമന്ദിരത്തിലെത്തി ഗുരുപൂജയും പുഷ്പാര്‍ച്ചനയും നടത്തി. ഗുരുമന്ദിരത്തില്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ ഉപവാസം, സമൂഹപ്രാര്‍ത്ഥന, പാരായണം, ദീപക്കാഴ്ച, പ്രസാദവിതരണം എന്നിവയും നടത്തി. 113 -ാം നമ്പര്‍ ചെമ്മനത്തുകര, 112 -ാം നമ്പര്‍ പട്ടശ്ശേരി, 111 -ാം നമ്പര്‍ വൈക്കം ടൗണ്‍, 1295 -ാം നമ്പര്‍ കൊച്ച് ചെമ്മനത്തുകര, 1184 -ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് എന്നീ ശാഖകളാണ് ശാന്തിയാത്ര നടത്തിയത്. ശാഖാ ഭാരവാഹികളായ വി.വി. വേണുഗോപാല്‍, മോഹന്‍ദാസ്, ഉണ്ണി പുത്തന്‍തറ, ലാലുമോന്‍, എന്‍.കെ. രമേശ് ബാബു, കെ.കെ.വിജയപ്പന്‍, കെ.നാരായണന്‍, ഉണ്ണികൃഷ്ണന്‍, അനിരുദ്ധന്‍, പ്രജിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ശാഖകളില്‍ ഗുരുദേവന്റെ ചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിയിച്ച് ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന, അന്നദാനം എന്നിവ നടത്തി. വൈക്കം ടൗണ്‍ 111 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ ആശ്രമം സ്‌കൂളില്‍ നടത്തിയ അന്നദാനവും അനുസ്മരണ യോഗവും യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എന്‍.കെ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനവും നടത്തി. സെക്രട്ടറി കെ.കെ. വിജയപ്പന്‍, ലൈലാ ബാലകൃഷ്ണന്‍, അനില്‍ സച്ചിത്ത്, പി.അനില്‍കുമാര്‍, ബിജു മൂശ്ശാറയില്‍, ടി.ദയാനന്ദന്‍, കെ.ചന്ദ്രന്‍, അനില്‍ കുമാര്‍ തുഷാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.