Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമാധി ദിനാചരണം
21/09/2018
വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഗുരുദേവന്റെ സമാധി ദിനാചരണം ഗുരുമന്ദിരത്തില്‍ എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍ അതിന്റെ മഹത്വം എല്ലാ മേഖലകളിലേക്കും എത്തിക്കുവാനുള്ള പ്രചാരകരായി ശ്രീനാരായണീയ സമൂഹം മാറണമെന്ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പടിഞ്ഞാറെ നടയില്‍ ഗുരുമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെന്‍, കെ.ടി. അനില്‍കുമാര്‍, പി.പി സന്തോഷ്, അഭിലാഷ്, കെ.പി ഷാജി, വി.മോഹനന്‍, പ്രഭാകരന്‍, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, കെ.കൃഷ്ണകുമാര്‍, മണി മോഹന്‍, ലൈലാ ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.