Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍കോര്‍പ്പറേഷന്‍ മെത്തകളും കയര്‍ ഉല്പന്നങ്ങളും 50 ശതമാനം വിലക്കുറവില്‍
21/09/2018

വൈക്കം: പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ സ്ഥാപനമായ കേരള സംസ്ഥാന കയര്‍കോര്‍പ്പറേഷന്‍ മെത്തകളും കയര്‍ ഉല്പന്നങ്ങളും 50 ശതമാനം വിലക്കുറവില്‍ നല്‍കുന്നു. ഉദയനാപുരം വടക്കേനടയിലെ കുമാരപിള്ള മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന വില്‍പ്പനയുടെ ആദ്യ വിപണനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. പ്രളയത്തില്‍ ഏറ്റവുമധികം ആളുകള്‍ക്ക് ബഡുകള്‍ നഷ്ടമായ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലാണ് കയര്‍ കോര്‍പ്പറേഷന്‍ പകുതി വിലയ്ക്ക് ബഡുകള്‍ വിതരണം ചെയ്യുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.