Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതസൗഹാര്‍ദ്ദ കൂട്ടായ്മയില്‍ സമാധി ദിനാചരണം.
20/09/2018
ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റി കന്നി അഞ്ചിന് നടത്തുന്ന അന്നദാനത്തിനുള്ള അരിയും വിഭവങ്ങളും മാരാംവീട് ഇമാം അബ്ദുള്‍ ലത്തീഫ് മുസ്ലിയാര്‍ പ്രസിഡന്റ് ബെന്നി തോമസിനു കൈമാറുന്നു.

വൈക്കം: മതസൗഹാര്‍ദ്ദ കൂട്ടായ്മയില്‍ സമാധി ദിനാചരണം. മാരാംവീട് ശ്രീനാരായണ മതസൗഹാര്‍ദ്ദ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവന്റെ സന്ദേശം അന്വര്‍ത്ഥമാക്കുകയാണ് സമാധി ദിനാചരണത്തിലൂടെ. മാരാംവീട് ചാരിറ്റബിള്‍ ആഡിറ്റോറിയത്തില്‍ 21ന് രാവിലെ എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചു വരുത്തി അന്നദാനം നടത്തി ചടങ്ങിന് സൗഹാര്‍ദ്ദത്തിന്റെ പരിവേഷം പകരും. ഇതിനാവശ്യമായ അരിയും വിഭവങ്ങളും നല്‍കുന്നത് മാരാംവീട് അന്‍സാറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്ററാണ്. ഇമാം അബ്ദുള്‍ ലത്തീഫ് മുസ്ലിയാര്‍ വിഭവങ്ങള്‍ സൊസൈറ്റി പ്രസിഡന്റ് ബെന്നി തോമസിനു കൈമാറി. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ബാബു ഷബാനാമന്‍സില്‍, സെക്രട്ടറി നിഷാദ് പുത്തന്‍പുര, ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബെന്നി തോമസ്, സെക്രട്ടറി വി.കെ. പരമേശ്വരന്‍, ട്രഷറര്‍ പി.പി. സന്തോഷ്, മുരളി, കെ.ജയകുമാര്‍, വി.രതീശന്‍, ജനാര്‍ദ്ദനന്‍, മോഹനന്‍, പ്രഭാകരന്‍, സുകേശന്‍, ജോസ് എന്നിവര്‍ പങ്കെടുത്തു.