ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു
20/09/2018
വെച്ചൂര്‍ പഞ്ചായത്തിലെ ദുരിതബാധിതര്‍ക്ക് നാഫെഡ് നല്കിയ ദുരിതാശ്വാസ കിറ്റ് വിതരണം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നാഫെഡിന്റെ സഹായത്തോടെ നല്കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ വൈക്കം അര്‍ബന്‍ സഹകരണ ബാങ്കിന്റെയും വെച്ചൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിതരണം ചെയ്തു. മുച്ചൂര്ക്കാവില് സംഘടിപ്പിച്ച വിതരണ പരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബി.അനില്‍കുമാര്‍, കെ.ആര് ഷൈലകുമാര്‍, പി.ശിശുപാലന്, എസ്.മനോജ് കുമാര്‍, എ.സതീശന്, അജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.