Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
20/09/2018

വൈക്കം: ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി. ജില്ലയിലെ സി.എസ് കോര്‍പ്പറേഷന്റെ ചില ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ കൃത്യതയോടു കൂടി തൂക്കി ലഭിക്കുന്നില്ലെന്നും യഥാവസരം ധാന്യങ്ങള്‍ വിതരണത്തിനു ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ അലംഭാവം കാണിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ മണ്ണെണ്ണ ഹോള്‍സെയില്‍ ഡിപ്പോകളില്‍ നിന്നും കൃത്യമായ അളവില്‍ സ്റ്റോക്ക് ലഭിക്കുന്നില്ലെന്നും മണ്ണെണ്ണയുടെ പി.ഇ.സി ബില്ലില്‍ ഉള്‍പ്പെടുത്താതെ പിരിയ്ക്കുന്നതായുള്ള പരാതിയും വ്യാപകമാണ്. സൗജന്യ റേഷന്‍ നല്‍കിയ അരി സ്റ്റോക്കില്‍ കുറവു ചെയ്യാതെ നിലനിര്‍ത്തിയിരിക്കുന്നതും കടകളില്‍ സ്റ്റോക്കുള്ള കുത്തരി, പച്ചരി, പഞ്ചസാര എന്നിവ വിതരണത്തിന് അനുവദിക്കാത്തതുമൂലം നശിച്ചു പോകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഈ പ്രശ്‌നങ്ങളും പുതിയ റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള കാലതാമസവും അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നല്‍കിയത്. സംസ്ഥാന കമ്മറ്റി മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ പത്തുലക്ഷം രൂപയില്‍ ജില്ലയില്‍ നിന്നും നല്‍കിയ 100400 രൂപയ്ക്കു പുറമേ 128000 രൂപ കൂടി സമാഹരിച്ച് ജില്ലാ സപ്ലെ ഓഫീസര്‍ മുഖാന്തിരം നല്‍കി. റേഷന്‍വ്യാപാരികള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അവധിദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന അധികാരികളുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് വി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ സേവ്യര്‍ ജയിംസ്, കെ.കെ ശിശുപാലന്‍, ബാബു ചെറിയാന്‍, സെക്രട്ടറി രാജൂ പി കുര്യന്‍, ബേബി ഇല്ലം, സെബാസ്റ്റ്യന്‍ ജോസഫ്, എം.ആര്‍ തുളസിദാസ്, കെ.രാധാകൃഷ്ണന്‍, സാബു ബി നായര്‍, ലിയാഖത്ത് ഉസ്മാന്‍, ജോര്‍ജ്ജ്കുട്ടി, കെ.ഡി വിജയന്‍, മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.