Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കെതിരെ കാര്യമായി പ്രതികരിക്കാതെ കരുതലോടെ സി.പി.എം പോളിററ് ബ്യൂറോ അംഗം പിണറായി വിജയന്‍.
08/02/2016
സി.പി.എം പോളിററ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ നല്‍കിയ സ്വീകരണം

നവകേരള മാര്‍ച്ചിന്റെ വൈക്കത്തെ സ്വീകരണസമ്മേളനത്തില്‍ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കെതിരെ കാര്യമായി പ്രതികരിക്കാതെ കരുതലോടെ സി.പി.എം പോളിററ് ബ്യൂറോ അംഗം പിണറായി വിജയന്‍. വൈക്കത്തു നിറഞ്ഞുനില്‍ക്കുന്ന പരമ്പരാഗതമേഖലയിലെ പ്രതിസന്ധികളെ അക്കമിട്ടു നിരത്തിയാണ് പിണറായി പ്രസംഗം ആരംഭിച്ചത്. മണ്ഡലത്തിന്റെ നട്ടെല്ലുകളായ കയര്‍, തഴപ്പായ, മത്സ്യബന്ധനം, കക്കാ, കള്ളുചെത്ത് എന്നീ മേഖലകളിലെല്ലാം ഇരുളിന്റെ വെളിച്ചമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോട് നിസാരഭാവത്തോടെയുള്ള നീക്കങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇതിനൊന്നും നേരമില്ല. സരിത വിഷയത്തില്‍ മന്ത്രിപ്പട തമ്മിലടിക്കുകയാണ്. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് വര്‍ഗീയവിഷം കലര്‍ത്തി സീററുകള്‍ നേടാമെന്ന ബി.ജെ.പിയുടെ സ്വപ്നം ഇവിടെ നടപ്പിലാകില്ല. ശ്രീനാരായണ ഗുരദേവന്‍ കേരളീയരുടെ ആദരണീയ വ്യക്തിത്വമാണ്. ഇതിനെ തട്ടിയെടുക്കുവാന്‍ വെള്ളാപ്പള്ളിയും സംഘ്പരിവാര്‍ ശക്തികളും വിചാരിച്ചാല്‍ നടപ്പില്ല. വെള്ളാപ്പള്ളി മകന്റെ കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസിനെ പിന്തുണച്ചത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം മന്ത്രിക്കസേരയെ വെള്ളത്തിലാക്കി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതുഭരണം ഉറപ്പാണ്. ഇതിനെ ആരുവിചാരിച്ചാലും എതിര്‍ത്തുതോല്‍പിക്കാന്‍ സാധിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.