Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹനങ്ങളുടെ അമിതവേഗം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അപകടസാധ്യതയേറുന്നു.
20/09/2018

വൈക്കം: വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്റി സ്‌കൂളിന് മുന്‍വശത്തു കൂടിയുള്ള ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അമിതവേഗം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അപകടസാധ്യതയേറുന്നു. വൈക്കം-വെച്ചൂര്‍-കുമരകം-കോട്ടയം വഴിയുള്ള പ്രധാന റോഡായതിനാല്‍ സ്‌കൂള്‍ സമയങ്ങളില്‍ വാഹനങ്ങളുടെ തിരക്ക് വളരെ കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ എത്രശ്രമിച്ചാലും റോഡ് മുറിച്ച് കടന്ന് സ്‌കൂളിലേയ്ക്ക് എത്തുവാന്‍ സാധിക്കാത്ത സാഹചര്യമാണ്. അമിത വേഗത്തിലെത്തുന്ന ബൈക്ക്-സ്‌കൂട്ടര്‍ യാത്രക്കാരാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിക്ക് ഇരുചക്രവാഹനം മുട്ടി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് പോലീസ് പരിശോധന ഉണ്ടായിരുന്നുവെങ്കിലും പിന്നീടതുണ്ടായില്ല. ആയതിനാല്‍ സ്‌കൂള്‍ സമയങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സേവനം സ്‌കൂള്‍ പരിസരത്ത് ഉറപ്പാക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുമായി സ്‌കൂളിന് മുന്‍വശത്തായി ഇരുസൈഡുകളിലും ഹംമ്പ് നിര്‍മ്മിക്കണമെന്നതുമാണ് പൊതുജനാഭിപ്രായം.