Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരിയും വസ്ത്രവും വിതരണം ചെയ്തു.
20/09/2018

വൈക്കം: കയര്‍മാറ്റ് ആന്റ് മാറ്റിംഗ് സൊസൈറ്റി നമ്പര്‍-349-ലെ നൂറില്‍ പരം കയര്‍തൊഴിലാളികള്‍ക്ക് അരിയും വസ്ത്രവും വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയും ടോമിച്ചനും ചേര്‍ന്ന് വിതരണോദ്ഘാടനം നടത്തി. ആര്‍.ചന്ദ്രസേനന്‍, എ.വി വിജയന്‍, വൈക്കം ജയന്‍, പി.അമ്മിണി, കെ.ഓമന, കെ.എസ് കുമാരി, സൊസൈറ്റി സെക്രട്ടറി ജോബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കയര്‍തൊഴിലാളികള്‍ക്കു വേണ്ടി മെഡിക്കല്‍ ക്യാമ്പും നടത്തും.