Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വബോധവല്‍ക്കരണ പരിപാടി
19/09/2018
വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെ ശുചിത്വ ബോധവല്‍ക്കരണ പരിപാടി അയ്യര്‍കുളങ്ങര സ്‌കൂളില്‍ പ്രസിഡന്റ് പി. ജി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശുചിത്വമുള്ള ജീവിതത്തിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാന്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് സ്‌കൂളുകളില്‍ ശുചിത്വബോധവല്‍ക്കരണ പരിപാടി നടത്തി. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം, ശുചിത്വബോധം, ലോക സമാധാനം എന്നിവയെ ലക്ഷ്യമാക്കിയുള്ള ബോധവല്‍ക്കരണ പരിപാടികളാണ് സ്‌കൂളുകളില്‍ നടത്തിയത്. അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്ന ശുചിത്വ ബോധവല്‍ക്കരണ പരിപാടി പ്രസിഡന്റ് പി.ജി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സോപ്പ്, പേന, ലഘുലേഖ എന്നിവ വിതരണം ചെയ്തു. വിന്‍സ് ചെയര്‍മാന്‍ ജീവന്‍ ശിവറാം ശുചിത്വബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രഥമാധ്യാപിക ആര്‍.ജയശ്രീ, സെക്രട്ടറി എന്‍.കെ. സെബാസ്റ്റ്യന്‍, സന്ദീപ് വേണുഗോപാല്‍, പി.വി. രാമനാഥന്‍, സി.ആര്‍. രാജു എന്നിവര്‍ പ്രസംഗിച്ചു.