Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം
19/09/2018
താന്ത്രിക ആചാര്യന്‍ കോരൂത്തോട് ബാലകൃഷ്ണന്‍ തന്ത്രിയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോരൂത്തോട് ബാലകൃഷ്ണന്‍ തന്ത്രി സ്മാരക വൈദീക വിദ്യാപീഠത്തിന്റെയും, ശ്രീനാരായണ വൈദിക സമിതിയുടെയും നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മ്മ പ്രചാരകനും താന്ത്രിക ആചാര്യനുമായിരുന്ന കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രിയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യൂണിയന്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തന്ത്രിയുടെ ചിന്താശകലം എന്ന ഗ്രന്ഥത്തിന്റെ പുഃനപ്രകാശനം എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടിയാടിക്കുഴി നടത്തി. വൈദീക വിദ്യാപീഠം പ്രസിഡന്റ് ഇ.കെ.ലാലന്‍ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹംസാനന്ദന്‍ തന്ത്രി, വിജയന്‍ ശാന്തി, വി.എസ്. റോഷിത്ത് ശാന്തി, വി.എം. ശശി, ലാലിറ്റ് എസ് തകിടിയേല്‍, അഡ്വ. പി.ജീരാജ്, പി.പി. ശെല്‍വരാജ് ശാന്തി, ഷാജി ഷാസ്, പി.വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.