Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്ന ധര്‍ണ്ണ നടത്തി.
18/09/2018

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കും അന്യായമായ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനുമെതിരെ എ.ഐ.റ്റി.യൂ.സി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം കച്ചേരിക്കവലയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി ബിനു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യൂ.സി താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് കെ.ഡി വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സുഗതന്‍, ഡി.രഞ്ജിത്ത്, ലീനമ്മ ഉദയകുമാര്‍, എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍, കെ.അജിത്ത്, ഡി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.