Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിന്തുണ പ്രഖ്യാപിച്ചു.
18/09/2018

വൈക്കം: നീതിക്കും സംരക്ഷണത്തിനും വേണ്ടി പോരാടുന്ന കന്യാസ്ത്രീകളുടെ സമരത്തിന് അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യ സമിതി (ഐപ്‌സോ) വൈക്കം ചാപ്റ്റര്‍ പിന്തുണ പ്രഖ്യാപിച്ചു. നാളെ കൊച്ചിയില്‍ സമരപന്തലില്‍ എത്തി പിന്തുണ അറിയിക്കുന്നതിനും അഭിവാദ്യം അര്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന്‍, അഡ്വ. കെ.പി റോയി, പി.സോമന്‍പിള്ള, പി.എസ് പുഷ്പമണി, സുമ എന്നിവര്‍ പ്രസംഗിച്ചു.