Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വകര്‍മ്മ ദിനം ആചരിച്ചു.
17/09/2018
കേരള വിശ്വകര്‍മ്മ യുവജന സംഘം വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിശ്വകര്‍മ ദിനാചരണം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വിശ്വകര്‍മ്മ യുവജന വൈക്കം താലൂക്ക് സംഘത്തിന്റെയും കേരള വിശ്വകര്‍മ്മ മഹിളാ സംഘത്തിന്റെയും കേരള ട്രഡീഷ്ണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന്റെയും നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനം ആചരിച്ചു. വിശ്വകര്‍മാവിന്റെ ഛായാ ചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ധീവരസഭ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം യൂണിയന്‍ പ്രസിഡന്റ് വിലാസിനി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ.വി.എം.എസ്. സംസ്ഥാന സെക്രട്ടറി ശശീന്ദ്രന്‍ വിശ്വകര്‍മ ദിന സന്ദേശം നല്‍കി. കെ.വി.വൈ.എസ്. സംസ്ഥാന ട്രഷറര്‍ ഇ.എസ്.നിധീഷ്, കെ.വി.എം.എസ്. സംസ്ഥാന സെക്രട്ടറി ഓമന വിജയന്‍, എസ്.ശ്രീകുമാര്‍, സുരബാല സുകുമാരന്‍, ഉഷാബാബു എന്നിവര്‍ പ്രസംഗിച്ചു.