Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധനസഹായം നല്‍കി.
17/09/2018
വിനിക്‌സ് യു.എ.ഇ. യും പ്രവാസി സേവ ഫാമിലി ട്രസ്റ്റും ചേര്‍ന്ന് വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് നല്‍കിയ നാല് ലക്ഷം രൂപയുടെ സഹായവിതരണം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യു.എ.ഇ.യിലെ വൈക്കം നിവാസികളുടെ സംഘടനയായ വിനിക്‌സ് യു.എ.ഇ.യും വൈക്കത്തെ സംഘടനയായ പ്രവാസി സേവാ ഫാമിലി ട്രസ്റ്റും ചേര്‍ന്ന് പ്രളയക്കെടുതിയുടെ ദുരിതം നേരിട്ട 40 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനമൈത്രി പോലീസ്, ഫയര്‍ഫോഴ്‌സ്, ജലഗതാഗത വകുപ്പ്, വാട്ടര്‍ സപ്ലൈ, സന്നത സംഘടനാ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളിലെ മുന്‍നിര പ്രവര്‍ത്തകരെ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വകുപ്പ് മേധാവികളെ പൊന്നാട അണിയിച്ചു. റോട്ടറി ക്ലബില്‍ നടന്ന സമ്മേളനം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി സേവാ ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് സുനില്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, അഡ്വ. വി.വി. സത്യന്‍, ശങ്കര്‍ മഹാദേവന്‍, ഹരിദാസ്, വൈക്കം നന്ദനന്‍, സെബാസ്റ്റ്യന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.