Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിരമിക്കല്‍ ആനുകൂല്യവിതരണം വിതരണം ചെയ്തു
17/09/2018
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കയര്‍ത്തൊഴിലാളികള്‍ക്ക് നല്‍കുന്ന വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ജില്ലാതല വിതരണം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാതല വിരമിക്കല്‍ ആനുകൂല്യവിതരണം സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2012 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെ ജില്ലയിലെ 880 പേര്‍ക്ക് മൂന്ന് കോടി രൂപയുടെ വിരമിക്കല്‍ ആനുകൂല്യമാണ് വിതരണം ചെയ്തത്. സംസ്ഥാനത്ത് 20,000 കയര്‍ത്തൊഴിലാളികള്‍ക്ക് പന്ത്രണ്ട് അര കോടി രൂപയുടെ ആനുകൂല്യം നല്‍കുന്നതിന്റെ ഭാഗമായാണ് വൈക്കത്ത് തിങ്കളാഴ്ച വിതരണം നടത്തിയത്. എസ്.എന്‍.ഡി.പി. യൂണിയന്‍ ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, കയര്‍ പ്രോജക്ട് ഓഫീസര്‍ സുധാവര്‍മ്മ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. ഷാജി, അഡ്വ. കെ.കെ. രഞ്ജിത്ത്, കെ.ബി. രമ, എം.ഡി. ബാബുരാജ്, അക്കരപ്പാടം ശശി, സബ്്്് ഓഫീസര്‍ ജോജിച്ചന്‍ സി. പൂണിയില്‍ എന്നിവര്‍ പ്രസംഗിച്ചു.