Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുമാരിസംഘം വൈക്കം യൂണിയന്‍ സമിതി രൂപീകരണ സമ്മേളനം നടത്തി
17/09/2018
എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്റെ കുമാരിസംഘം രൂപീകരണ സമ്മേളനം എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗുരുധര്‍മ്മത്തിലധിഷ്ഠിതമായ ജീവിത ശൈലിയിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ കുട്ടികള്‍ ശ്രമിക്കണമെന്ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്‍ നടപ്പാക്കുന്ന കുമാരിസംഘം വൈക്കം യൂണിയന്‍ സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആത്മീയ അടിത്തറ പാകി കുട്ടികളെ നേരായ വഴിക്ക് സഞ്ചരിക്കാന്‍ പ്രാപ്തമാക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്ന്്് പ്രീതി നടേശന്‍ പറഞ്ഞു. യൂണിയന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി.വി. ബിനേഷ് അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ ഇ.എസ്. ഷീബ, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി , കേന്ദ്ര അഡ്‌ഹോക്ക് കമ്മിറ്റി അംഗം പുണ്യ മോഹന്‍, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, കെ.ടി. അനില്‍കുമാര്‍, പി.പി. സന്തോഷ്, രാജേഷ് പി. മോഹന്‍, വനിതാസംഘം പ്രസിഡന്റ് മണി മോഹന്‍, സെക്രട്ടറി ലൈല ചെല്ലപ്പന്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി. വി. വിവേക് എന്നിവര്‍ പ്രസംഗിച്ചു.