Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യത്തെ തൊഴില്‍ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു- എ.ഐ.ടി.യു.സി
17/09/2018
എ.ഐ.റ്റി.യു.സി. വൈക്കം മണ്ഡല സമ്മേളനം ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴില്‍ നിയമ ഭേതഗതി രാജ്യത്തെ തൊഴിലാളികളുടെ സ്ഥിരം തൊഴില്‍ സംവിധാനത്തെ പാടേ തകിടമറിച്ചിരിക്കുകയാണെന്ന് എ.ഐ.റ്റി.യു.സി വൈക്കം മണ്ഡലം സമ്മേളനം ആരോപിച്ചു. സി.കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.അജിത്ത് അധ്യക്ഷത വഹിച്ചു. ടി.എന്‍. രമേശന്‍, ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍ , പി.സുഗതന്‍, എം.ഡി. ബാബുരാജ്, കെ.എസ്. രത്‌നാകരന്‍, കെ.ഡി. വിശ്വനാഥന്‍ , ഡി.രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.