Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ചുകയറി.
17/09/2018
ഉദയനാപുരം ക്ഷേത്രത്തിനുസമീപം കടയിലേക്കു ഇടിച്ചുകയറിയ കാര്‍.

വൈക്കം: കാര്‍ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ മൂന്നിന് ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള വളവിലാണ് അപകടം. എറണാകുളത്തുനിന്ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഉദയനാപുരത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗനായ രതീഷിന്റെ പപ്പട കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കടയുടെ ഭിത്തിയും അകത്തുണ്ടായിരുന്ന മെഷിനുമെല്ലാം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും ഉള്ളിലുണ്ടായിരുന്നവര്‍ നിസാരപരുക്കുകളോടെ രക്ഷപെട്ടു.