Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള കിറ്റുകളുമായി ഒമാന്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കമ്മിറ്റി
17/09/2018
ഉദയനാപുരം പടിഞ്ഞാറെക്കരയില്‍ ഒ.ഐ.സി.സിയുടെ പ്രളയബാധിതര്‍ക്കുള്ള സഹായ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സിദ്ദിഖ് ഹസ്സന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള കിറ്റുകളുമായി ഒമാന്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കമ്മിറ്റി(ഒ.ഐ.സി.സി)യുടെ സംഘം വൈക്കത്തെത്തി. സംഘടനയുടെ പ്രവര്‍ത്തകര്‍ ഒമാനില്‍ നിന്നും സമാഹരിച്ച വിവിധ സാധനങ്ങള്‍ അടങ്ങിയതാണ് കിറ്റുകള്‍. ദുരിതബാധിതരെ സഹായിക്കണമെന്നുള്ള കെ.പി.സി.സിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സംഘടന നേരിട്ട് സാധനങ്ങള്‍ ശേഖരിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സാധനങ്ങള്‍ പുറത്തു കടത്താന്‍ അധികാരികള്‍ നിയമ തടസങ്ങള്‍ ഉന്നയിക്കുകയാണെന്നും നികുതി അടച്ച സാധനങ്ങളാണ് കൊണ്ടു വന്നിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിലുള്ള പ്രളയബാധിതര്‍ക്കായുള്ള കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഒ.ഐ.സി.സി ഒമാന്‍ യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് ഹസ്സന്‍ നിര്‍വഹിച്ചു. ഉദനയനാപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബിന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു, മുന്‍ ഡി.സി.സി സെക്രട്ടറി ബി.അനില്‍കുമാര്‍, ഒ.ഐ.സി.സി സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍, ഇ.എം നവാസ്, വിനീത് പിള്ള, എം.കെ ഷിബു, ഹരിലാല്‍, ജോണ്‍സണ്‍, ടി.ജെ അജയ്, ഗൗരി എന്നിവര്‍ പ്രസംഗിച്ചു. ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ പ്രളയം ബാധിച്ച മുഴുവന്‍ സ്ഥലങ്ങളിലും സഹായമെത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.