വിവാഹത്തിന്റെ ആര്‍ഭാടം കുറച്ച് 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.
14/09/2018
വിവാഹത്തിന്റെ ആര്‍ഭാടം കുറച്ച് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വധൂവരന്മാരായ ശ്രീജിത്തും ആര്യയും വിവാഹവേദിയില്‍ സി.കെ.ആശ എം.എല്‍.എ. യ്ക്ക് കൈമാറുന്നു.
വൈക്കം: വിവാഹ ചടങ്ങിന്റെ ആര്‍ഭാടം കുറച്ച്് അതിനായി കരുതിയ 25,000 രൂപ വധൂവരന്മാര് വിവാഹ വേദിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വൈക്കം കൃഷ്ണയില്‍ രാജന് അക്കരപ്പാടത്തിന്റെ മകന് ശ്രീജിത്തും പത്തനംതിട്ട സൗപര്‍ണ്ണികയില്‍ പരേതനായ ജി.രാജന്റെ മകള്‍ ആര്യയും തുക സി.കെ. ആശ എം.എല്‍.എയ്ക്ക് കൈമാറി. നഗരസഭ ചെയര്മാന് പി.ശശിധരന്, സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, വധൂവരന്മാരുടെ രക്ഷിതാക്കളായ രാജന് അക്കരപ്പാടം, ഉഷ രാജന്, വല്‍സല എന്നിവരും മറ്റ് ബന്ധുക്കളും പങ്കെടുത്തു.