Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഋഷി പഞ്ചമി മഹോല്‍സവവും, കുടുംബസംഗമവും
14/09/2018
അഖില കേരള വിശ്വകര്‍മ്മ സഭ വൈക്കം ടൗണ്‍ ശാഖ നടത്തിയ ഋഷി പഞ്ചമി മഹോല്‍സവവും കുടുംബസംഗമവും സംസ്ഥാന കമ്മിറ്റിയംഗം എസ്. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ 272 -ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ ഋഷി പഞ്ചമി മഹോല്‍സവവും, കുടുംബസംഗമവും പഠനോപകരണ വിതരണവും നടത്തി. താലൂക്ക് ആസ്ഥാനത്ത്് നടന്ന സമ്മേളനം കെ.ടി.എ.യു. സംസ്ഥാന കമ്മിറ്റിയംഗം എസ്.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. പവനന്‍, രാമചന്ദ്രന്‍, ചന്ദ്രന്‍ കൂനത്തില്‍, സുരബാല സുകുമാരന്‍, രമേശന്‍ പല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെ.വി.വൈ.എസ്. സംസ്ഥാന ട്രഷറര്‍ നിധീഷ് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.