Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ രണ്ടാം വാര്‍ഡില്‍ 2016-17 വര്‍ഷത്തെ പദ്ധതി രൂപീകരണയോഗം
08/02/2016

നഗരസഭ രണ്ടാം വാര്‍ഡില്‍ 2016-17 വര്‍ഷത്തെ പദ്ധതി രൂപീകരണയോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കേരളി ലൈനിലെ നെടുങ്ങാട്ട് നടന്ന യോഗത്തില്‍ കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.അജിത്ത് എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ, വാര്‍ഡ് കൗണ്‍സിലര്‍ ജി.ശ്രീകുമാരന്‍ നായര്‍, സെല്‍ബി ശിവദാസ്, മുന്‍കൗണ്‍സിലര്‍ സതി ജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ലെസിത എന്നിവര്‍ പ്രസംഗിച്ചു. വികസനസമിതി ചെയര്‍മാനായി ജി.ശ്രീകുമാരന്‍ നായരെയും കണ്‍വീനറായി ബിജുവിനെയും തെരഞ്ഞെടുത്തു.