Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എട്ടാമിടം തിരുനാള്‍ ആഘോഷിക്കും.
14/09/2018

വൈക്കം: കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആഘോഷത്തിന്റെ സമാപന ചടങ്ങായ എട്ടാമിടം തിരുനാള്‍ 15ന് ആഘോഷിക്കും. ശനിയാഴ്ച രാവിലെ 10.30 ന് ഫാ. പോള്‍ വടക്കുംമുറിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. ഫാ. ജോണ്‍സണ്‍ കൂവേലി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട്് 3.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷാജി തൂമ്പേചിറയില്‍ മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്കം, നീന്തു നേര്‍ച്ച, രൂപം തിരികെവയ്ക്കല്‍ എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോയി കണ്ണമ്പുഴ, സഹവികാരി ഫാ. സിന്റോ ചീരകത്തില്‍, ഫാ. കുര്യാക്കോസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.