Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി മഹോല്‍സവം ആഘോഷിച്ചു.
13/09/2018
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 1008 നാളികേരത്താല്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോല്‍സവം ആഘോഷിച്ചു. രാവിലെ പന്തീരായിരം പുഷ്പാജ്ഞലിക്കു ശേഷം 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തി. വൈകിട്ട് ദീപക്കാഴ്ച, വില്‍പ്പാട്ട്, തെക്കുപുറത്തു ഗുരുതി, തീയ്യാട്ട് എന്നിവയും നടത്തി. നൂറു കണക്കിന് ഭക്തര്‍ പങ്കെടുത്തു. തന്ത്രി മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി. പുല്ലാട്ടില്ലത്ത് രാമന്‍ ഭട്ടതിരി, പുല്ലാട്ടില്ലത്ത് നാരായണന്‍ ഭട്ടതിരി, മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി, കീഴ്ശാന്തി ഒളവയ്പ്പ് രാമന്‍ എമ്പ്രാന്തിരി, ഊരായ്മക്കാരായ മുരിങ്ങൂര്‍ ഇല്ലത്ത് വിഷ്ണുനമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി ഇല്ലത്ത് ഹരിഹരന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും സഹകാര്‍മ്മികരായി.