Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനായക ചതുര്‍ത്ഥി ഉല്‍സവം ആഘോഷിച്ചു.
13/09/2018
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വൈക്കം സമൂഹം ഹാളില്‍ മുരളി വാദ്യാര്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ വിനായക ചതുര്‍ത്ഥി ഉല്‍സവം ആഘോഷിച്ചു. സമൂഹം ഹാളില്‍ ഗണപതി വിഗ്രഹം അലങ്കരിച്ച് വച്ച് പൂജകള്‍ നടത്തിയ ശേഷം 108 നാളികേരത്തിന്റെ മഹാഗണപതി ഹോമം നടത്തി. മുരളി വാദ്യാര്‍ മുഖ്യ കാര്‍മ്മികനായി. സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി. കൃഷ്ണമൂര്‍ത്തി, എന്‍.മഹാദേവയ്യര്‍, ശ്രീരാമകൃഷ്ണന്‍, വൈദ്യനാഥന്‍, ത്യാഗരാജന്‍, ഹരിഹരയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.